തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 51,280 രൂപയായി ഉയർന്നു. സർവകാല റെക്കോർഡാണിത്. ഗ്രാമിന് 75 രൂപ കൂടി 6,410 രൂപയായി.പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോൾ 55,​000 രൂപ കൊടുത്താലും സ്വർ‌ണം കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 608 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 55,896 രൂപയായി. പതിനെട്ട് കാരറ്റിന് 488 രൂപ കൂടി. പവന് 41,952 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here