കോതമംഗലം: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. കോതമംഗലം കോട്ടപ്പടിയില്‍ പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്.
സ്ഥലത്ത് പോലീസും അഗ്നിശമന സേനയും വനംവകുപ്പ് അധികൃതരും എത്തി.കിണറിന് ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ആന തനിയെ കയറിപോയില്ലെങ്കില്‍ മണ്ണിടിച്ച് കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.