ന്യൂ​യോ​ർ​ക്ക്: പ​ക​ലി​നെ രാ​ത്രി​യാ​ക്കു​ന്ന സ​ന്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്നു സം​ഭ​വി​ക്കും. ഇ​ന്ത്യ​യ​ട​ക്കം മി​ക്ക ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് കാ​ണാ​നാ​കി​ല്ല. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നേ​രി​ട്ട് സ​ന്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ദ​ർ​ശി​ക്കാം.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.13 മു​ത​ൽ നാ​ളെ വെ​ളു​പ്പി​ന് 2.22 വ​രെ​യാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കു​ന്ന​ത്. 7.5 മി​നി​റ്റു​വ​രെ ഇ​തു നീ​ണ്ടു​നി​ന്നേ​ക്കാം. 50 വ​ർ​ഷ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സൂ​ര്യ​ഗ്ര​ഹ​ണ​മാ​കു​മി​തെ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം പ​റ​യു​ന്ന​ത്.

എ​ങ്ങ​നെ കാ​ണാം

ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ​ക്ക് സ​ന്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ നാ​സ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. നാ​സാ​പ്ല​സ്, നാ​സാ ടി​വി, നാ​സ വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​ത് കാ​ണാം. ഇ​ന്നു രാ​ത്രി 10.30 മു​ത​ൽ നാ​ളെ വെ​ളു​പ്പി​ന് 1.30 വ​രെ ഈ ​ലൈ​വ് ദൃ​ശ്യ​ങ്ങ​ൾ കാ​ണാം.

LEAVE A REPLY

Please enter your comment!
Please enter your name here