കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ എൻ.എസ്.എസിന് ‘സമദൂരം’ എന്ന നിലപാട് തന്നെയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ.എസ്.എസി​െൻറ ഭാഗമായവർക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം.ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. കഴിഞ്ഞ കുറച്ച് നാളായി എൻ.എസ്.എസ് ഒരു രാഷ്ട്രീയപാർട്ടിയുമായും അടുപ്പം​ വെച്ച് പുലർത്താത്ത നിലപാടാണ് സ്വീകരിക്കാറുള്ളത്. അതാണിത്തവണയും സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ പഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here