ഇടുക്കി: നെടുങ്കണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.ആർ എസ് പി ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു ഷാജി. വയറുവേദനയെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് ആശുപത്രിയിലെത്തിയത്. ശുചിമുറിയിൽ പോയി ഏറെ നേരം കഴിഞ്ഞും വാതിൽ തുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here