കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഴ​ക്കു​ളം തൈ​ക്കു​ടി​യി​ൽ നി​തീ​ഷ് ദി​നേ​ശ​ൻ (32) ആ​ണ് മ​രി​ച്ച​ത്.ത​ടി​യു​മാ​യെ​ത്തി​യ ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ച് ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ജോ​സ്മോ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ജി​പ്പ് ര​ണ്ടാ​യി പി​ള​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മൂ​വാ​റ്റു​പു​ഴ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​തീ​ഷി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

LEAVE A REPLY

Please enter your comment!
Please enter your name here