പൂന്തുറ: ബൈക്കില്‍ വരുകയായിരുന്ന യുവാവിന്റെ കണ്ണില്‍ ലേസര്‍ ടോര്‍ച്ച് അടിച്ചത് ചോദ്യംചെയ്തതിന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പൂന്തുറ പള്ളിത്തെരുവ് സ്വദേശി നബീന്‍ഷാ (31) നാണ് കുത്തേറ്റത്. നെഞ്ചിനു താഴെയും കൈയിലും കുത്തേറ്റ യുവാവിനെ നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. യുവാവിന് കുത്തേറ്റ സംഭവമറിഞ്ഞെത്തിയ സുഹൃത്തുക്കള്‍ ചേര്‍ന്ന് എതിര്‍ഭാഗത്തുള്ള യുവാക്കളുടെ വീടുകയറി ആക്രമിച്ചു. വീട്ടുവളപ്പിലുണ്ടായിരുന്ന സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ ഇരുവിഭാഗത്തിലുമായി നാലുപേരെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.

ബൈക്കില്‍ വരുകയായിരുന്ന നബീന്‍ഷായുടെ കണ്ണിലേക്ക് സാബിത് ലേസര്‍ ടോര്‍ച്ച് അടിച്ചത് ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതനായ സാബിതും ഒപ്പമുണ്ടായിരുന്ന മൂന്നുപേരുംചേര്‍ന്ന് നബീന്‍ഷായെ മര്‍ദിക്കുകയും കത്തിക്കൊണ്ട് കുത്തി പ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നബീന്‍ഷായെ കുത്തിയതിന്റെ വൈരാഗ്യത്തിലാണ്, ഇയാളുടെ സുഹൃത്തുക്കള്‍ സാബിത്തിന്റെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിച്ചതെന്നും പോലീസ് പറഞ്ഞു.യുവാവിനെ കുത്തിയ കേസില്‍ പൂന്തുറ പള്ളിത്തെരുവ് സ്വദേശികളായ സാജിത്(21), സാബിക്(23) എന്നിവരെയും വീട്ടില്‍ക്കയറി അക്രമം നടത്തിയ കേസില്‍ പരുത്തിക്കുഴി ത്രിവേണി നഗറില്‍ പുത്തന്‍ പള്ളിയില്‍ ബി.ഫഹദ്(21), പരുത്തിക്കുഴി മദ്രസ റോഡില്‍ എസ്.ഫഹദ്(21) എന്നിവരെയുമാണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച പൂലര്‍ച്ചെ മൂന്നോടെ പൂന്തുറ എസ്.കെ.പി. ആശുപത്രിക്ക് സമീപമാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here