മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും കാണാതായ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ളെ കണ്ടെത്തി .സ്കൂളിന്റെ പിൻവശത്തെ തോട്ടത്തിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്. ഏ​ന്ത​യാ​ർ ക​പ്പി​ലാ​മൂ​ട് സ്വ​ദേ​ശി സാ​ൻ​ജോ, കൊ​ക്ക​യാ​ർ കു​റ്റി​പ്ലാ​ങ്ങോ​ട് സ്വ​ദേ​ശി അ​മൃ​ത് എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ട ശേ​ഷം കു​ട്ടി​ക​ൾ ബ​സി​ൽ ക​യ​റി​പ്പോ​യി​രു​ന്നു. പി​ന്നീ​ട് ബ​സി​ൽ നി​ന്നും കു​ട്ടി​ക​ൾ ഇ​റ​ങ്ങി​യ​താ​യി ബ​സ് ജീ​വ​ന​ക്കാ​രും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here