കൊ​ച്ചി: മ​സാ​ല ബോ​ണ്ടി​ലെ ഫെ​മ നി​യ​മ ലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന ഇ​ഡി സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കും. മു​ന്‍ ധ​നകാര്യ​മ​ന്ത്രി​യും പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ എൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കും കി​ഫ്ബി​യും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

പു​തി​യ സ​മ​ന്‍​സ് അ​യ​ച്ച​തി​ല്‍ ഇ​ഡി ഹൈ​ക്കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യേ​ക്കും. പു​തി​യ നോ​ട്ടീ​സ് അ​യ​ച്ച​തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ക്കോ​ട​തി ഇ​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി ന​ല്‍​കി​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സ​മ​ന്‍​സ് എ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here