കൊച്ചി : മരട് ഭഗവതി ക്ഷേത്രത്തിലെ  വെടിക്കെട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ഇതിനെതിരെ ദേവസ്വം ഭാരവാഹികൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി; ബുധനാഴ്ച പരിഗണിക്കും. നേരത്തേ ജില്ലാ കലക്ടറും അനുമതി നൽകിയിരുന്നില്ല. തുടർന്നാണു ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിലാണു വെടിക്കെട്ട് നടത്തേണ്ടത്.തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതിനു പിന്നാലെയാണു മരടിലെ വെടിക്കെട്ടിനു ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യു, അഗ്‌നിരക്ഷാസേന എന്നിവ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങള്‍ ഇതിൽ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കലക്ടര്‍ അനുമതി നിഷേധിച്ചു. മുൻവർഷങ്ങളിൽ വെടിക്കെട്ടിനു ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നു തെക്കേ ചേരുവാരം, വടക്കേ ചേരുവാരം വിഭാഗങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുൻവർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്നു ജസ്റ്റിസ് വിജു എബ്രഹാം നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here