അണക്കര: മണ്ണിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി 2023ല്‍ കര്‍ഷകരുടെ ഇടയില്‍ ഇന്‍ഫാം ആരംഭിച്ച പദ്ധതിയാണ് ധരണീ സമൃദ്ധിയെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ഫാം കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്ന ഡോളോമൈറ്റുമായി പോകുന്ന വാഹനങ്ങളുടെ ഫ് ളാഗ് ഓഫ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
202223 ല്‍ മൂന്നു ലക്ഷത്തോളം കിലോ ഡോളോമൈറ്റാണ് ഇന്‍ഫാം കര്‍ഷകര്‍ക്കിടയില്‍ വിതരണം നടത്തിയത്. ധരണീ സമൃദ്ധി 2024 എന്ന പദ്ധതിയിലൂടെ ഈ വര്‍ഷം പത്തു ലക്ഷത്തോളം കിലോ ഡോളോമൈറ്റാണ് ഇന്‍ഫാം സംഘടനാംഗങ്ങളായ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ നിരന്തരം പെയ്യുന്ന മഴയും ചെരിവു നിറഞ്ഞ ഭൂപ്രകൃതിയും മണ്ണിലെ മൂലകങ്ങളെ നഷ്ടപ്പെടുത്തുകയും മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. എല്ലാ വിളകള്‍ക്കും ഉല്‍പ്പാദനം കൂട്ടുന്നതിന് മണ്ണിന്റെ പിഎച്ച് ക്രമീകരിക്കേണ്ടതുണ്ട്.  മണ്ണിന്റെ അമ്ലത്വം അകറ്റി പിഎച്ച് മൂല്യം ക്രമീകരിച്ച് ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുകയാണ് ധരണീ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഫിസ്ബ് സെല്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, ജോമോന്‍ ചേറ്റുകുഴി, ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വില്‍ സി. ജോയി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here