കൊച്ചി: അസുഖ ബാധിതനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുൾ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.മഅദനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നിലനിർത്തുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സയിലിരിക്കെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്.ഹൃദയസംബന്ധമായ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.