പത്തനംതിട്ട:കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന എം.ഇ ആന്റ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദം. കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. പ്രായപരിധി : 2024 മെയ് എട്ടിന് 35 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരാവണം. അപേക്ഷയും ബയോഡേറ്റയും ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില , കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍കൂട്ട അംഗം /കുടുംബശ്രീ അംഗം/ കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസ് ന്റെ സാക്ഷ്യപത്രവും ഉളളടക്കം ചെയ്യണം. നിയമന കാലാവധി സെപ്റ്റംബര്‍ 30 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2221807.

LEAVE A REPLY

Please enter your comment!
Please enter your name here