പത്തനംതിട്ട:ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ സ്റ്റേഷന്‍ കരസ്ഥമാക്കിയതിനുശേഷം മാത്രമേ ഏതൊരു ഭക്ഷണ നിര്‍മ്മാണ/വിതരണസ്ഥാപനം പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. ലൈസന്‍സ്/രജിസ്ട്രേഷന്‍ കരസ്ഥമാക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.ഭക്ഷണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ 31 ന് മുന്‍പായി ഫോസ്‌കോസ് സൈറ്റ് മുഖേന ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. എഫ്.എല്‍.ആര്‍.എസ് സൈറ്റ് മുഖാന്തരം എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ഫോസ്‌കോസ് സൈറ്റ് മുഖാന്തരം ഫുഡ് കാറ്റഗറി സിസ്റ്റത്തിലേക്ക് മോഡിഫെക്കേഷനു വേണ്ടി അപേക്ഷ നല്‍കണം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.വെള്ളം ഉപയോഗിച്ച് ഭക്ഷണം നിര്‍മ്മാണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തണം. സ്ഥാപനത്തില്‍ വില്‍ക്കുന്ന പാക്ക്് ചെയ്ത ഭക്ഷണ സാധനങ്ങളിലെ ലേബല്‍ വിവരങ്ങളും, പാഴ്സല്‍ ആയി കൊടുക്കുന്ന പാകം ചെയ്ത ഭക്ഷണ സാധനങ്ങളിലുള്ള ലേബല്‍ വിവരങ്ങളും പൂര്‍ണമായിരിക്കണം. ഭക്ഷണ സാധനങ്ങള്‍ വാങ്ങിയതിനുശേഷം നല്‍കുന്ന ബില്ലില്‍ സ്ഥാപനത്തിന്റെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും പതിപ്പിച്ചിരിക്കണം.സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടോള്‍ഫ്രീ നമ്പര്‍ 18004251125 എന്നിവ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധത്തില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. സ്ഥാപനത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യംചെയ്യുന്ന ജീവനക്കാര്‍ ഹെല്‍ത്ത്കാര്‍ഡ് നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം. സ്ഥാപനങ്ങളില്‍ പരിശോധനക്കായി എത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനാ വേളയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍/രേഖകള്‍ നല്‍കണം. അവരുടെ ഡ്യൂട്ടിക്ക് തടസം നില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. ഭക്ഷണ നിര്‍മ്മാണം/വിതരണം/വില്‍പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ആനുവല്‍ റിട്ടേണ്‍ എന്നിവയുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട നമ്പരുകള്‍:* 8943346183- ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മീഷണര്‍,പത്തനംതിട്ട ജില്ല* 9072639572- നോഡല്‍ ഭക്ഷ്യ സുരക്ഷാഓഫീസര്‍* 04734 221236- ഓഫീസ്ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട നമ്പരുകള്‍:* ഭക്ഷ്യ സുരക്ഷാഓഫീസര്‍ ആറന്മുളസര്‍ക്കിള്‍ 8943346539* ഭക്ഷ്യ സുരക്ഷാഓഫീസര്‍ അടൂര്‍സര്‍ക്കിള്‍ 8943346589* ഭക്ഷ്യ സുരക്ഷാഓഫീസര്‍ തിരുവല്ലസര്‍ക്കിള്‍ 9947752040* ഭക്ഷ്യ സുരക്ഷാഓഫീസര്‍ റാന്നിസര്‍ക്കിള്‍ 8943346588* ഭക്ഷ്യ സുരക്ഷാഓഫീസര്‍ കോന്നിസര്‍ക്കിള്‍ 7593000862.

LEAVE A REPLY

Please enter your comment!
Please enter your name here