കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കു ബുധൻ(ഏപ്രിൽ 24) രാവിലെ 10 മണി മുതൽ പരിശീലനകേന്ദ്രങ്ങളിൽ റിഫ്രെഷ്‌മെന്റ് പരിശീലനം നൽകും.  രണ്ടാം ഘട്ട പരിശീലനം ലഭിച്ച കേന്ദ്രങ്ങളിൽ പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഓഫീസർമാരും അന്നേദിവസം പരിശീലനത്തിനു ഹാജരാകണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.പരിശീലനകേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ:പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾകടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കംഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം.ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരികാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളിപൂഞ്ഞാർ: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here