പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ സ്വ്പ​ന​പ​ദ്ധ​തി അ​ഞ്ചു വ​യ​സു പി​ന്നി​ടു​മ്പോ​ള്‍ ആ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്കു വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം. രൂ​പ​ത​യി​ലെ 171 ഇ​ട​വ​ക​ക​ളും സ​ന്യ​സ്ത​ഭ​വ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും സു​മ​ന​സു​ക​ളും ഒരുമിച്ചപ്പോൾ  ക​ര​ഗ​ത​മാ​യ​തു നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.
2018ല്‍ ​രൂ​പ​ത​യി​ല്‍ ബി​ഷപ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പാ​ലാ ഹോം ​പ്രോ​ജ​ക്ടാ​ണ് സേ​വ​ന​മി​ക​വി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന​ത്. 2018ലെ ​പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ള​യി​ലാ​ണ് മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പാ​ലാ ഹോം ​പ്രോ​ജ​ക്‌ട് പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​യ​ള​വി​ല്‍ ആ​യി​ര​ം കു​ടും​ബ​ങ്ങ​ള്‍ക്കു ​വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം സ​മ്മാ​നി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് ഹോം ​പ്രോ​ജ​ക്‌ടി​​ന്‍റെ തി​ള​ക്കം.

350 ഭൂ​ര​ഹി​ത​ര്‍​ക്കു സ്ഥ​ലം ക​ണ്ടെ​ത്തി വാ​സ​യോ​ഗ്യ​മാ​യ വീ​ട് സ​മ്മാ​നി​ച്ചു​വെ​ന്ന​ത് ആ​യി​ര​മെ​ന്ന ക​ണ​ക്കി​നു​മ​പ്പു​റ​മു​ള്ള രൂ​പ​ത​യു​ടെ മാ​നു​ഷി​ക മു​ഖ​ത്തി​​ന്‍റെയും സേ​വ​ന​ത​ത്പര​ത​യു​ടെയും വ്യ​ക്ത​മാ​യ സാ​ക്ഷ്യ​മാ​ണ്. രൂ​പ​ത അ​തി​ര്‍​ത്തി​യി​ലു​ള്ള നാ​നാ​ജാ​തി മ​ത​സ്ഥ​ര്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ നേ​ട്ടം ല​ഭി​ച്ച​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ആ​യി​രാ​മ​ത്തെ വീ​ടി​​ന്‍റെ ആ​ശീ​ര്‍​വാ​ദ​വും താ​ക്കോ​ല്‍​ദാ​ന​വും മു​ട്ടു​ചി​റ റൂ​ഹാ​ദ​ക്കു​ദി​ശ ഫൊ​റോ​ന ഇ​ട​വ​ക​യി​ല്‍ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു. വീ​ടി​​ന്‍റെ താ​ക്കോ​ല്‍ മു​ട്ടു​ചി​റ റൂ​ഹാ​ദ​ക്കു​ദി​ശ ഫൊ​റോ​ന പ​ള്ളി​യി​ലെ കൈ​ക്കാ​ര​ന്‍​മാ​ര്‍ ഏ​റ്റു​വാ​ങ്ങി. ആ​യി​രാ​മ​തു വീ​ടി​​ന്‍റെ നി​ര്‍​മാ​ണം മു​ട്ടു​ചി​റ ഇ​ട​വ​ക​യി​ല്‍ ന​ട​ത്തു​ന്ന ഭ​വ​ന​ര​ഹി​ത​ പു​ന​ര​ധി​വാ​സ​ പ​ദ്ധ​തി​യാ​യ ബേ​സ് റൂ​ഹാ​യോ​ടു ചേ​ര്‍​ന്നാ​ണു പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ബേ​സ് റൂ​ഹാ​പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച മ​റ്റു ര​ണ്ടു വീ​ടു​ക​ളു​ടെ ആ​ശീ​ര്‍​വാ​ദ​വും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു.പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഹോം ​പ്രോ​ജ​ക്‌ട‌് കോ​-ഓര്‍​ഡി​നേ​റ്റ​റു​മാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, റൂ​ഹാ​ദ​ക്കു​ദി​ശ ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, ഹോം ​പ്രോ​ജ​ക്‌ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ഫൊ​റോ​ന ഇ​ട​വ​ക അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് കൊ​ട്ടാ​ര​ത്തി​ല്‍, ഫാ. ​ജോ​സ​ഫ് ചെ​ങ്ങ​ഴ​ച്ചേ​രി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. മു​ട്ടു​ചി​റ ഫൊ​റോ​ന ഇ​ട​വ​ക കൈ​ക്കാ​ര​ന്മാ​ര്‍, യോ​ഗ​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍, ബേ​സ് റൂ​ഹാ പ​ദ്ധ​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here