കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​പ​ക​ടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിനും ഇടയിൽ ബൈക്ക് കുടുങ്ങുകയായിരുന്നു.അ​ഗ്‌​നി​ര​ക്ഷാ ​സേ​ന​യെ​ത്തി ബ​സ് വെ​ട്ടി​​പ്പൊ​ളി​ച്ചാ​ണ് യു​വാ​ക്ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ടു​പേ​രും അ​പ​ക​ട സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​കട​ത്തെ തു​ട​ര്‍​ന്ന് നി​സാ​ര​പ​രി​ക്കേ​റ്റ ഏ​ഴു ബ​സ് യാ​ത്രി​ക​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here