കൊ​ച്ചി: മും​ബൈ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ പാ​ന്‍​ട്രി കാ​റി​ന് താ​ഴെ തീ​പി​ടി​ച്ചു. ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ട്രെ​യി​നി​ന്‍റെ ബ്രേ​ക്ക് ജാ​മാ​യ​താ​ണ് വീ​ലി​ന്‍റെ ഭാ​ഗ​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ര്‍​പി​എ​ഫും പാ​ന്‍​ട്രി ജീ​വ​ന​ക്കാ​രും ഉടനടി തീ​യണ​​ച്ചു.സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. അ​ര​മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ട്ട​ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here