തൃശൂർ: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം  – വർണ്ണപ്പകിട്ട് 2024   17ന് തൃശ്ശൂരിൽ തിരിതെളിയുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 17,18,19 തീയതികളിലായി തൃശ്ശൂർ ടൗണ്‍ഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് നാലിന്  വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച് ടൗണ്‍ഹാളിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക്‌ പിന്നാലെ ഉദ്ഘാടനസമ്മേളനം ആരംഭിക്കും. മന്ത്രി ഡോ. ആർ ബിന്ദു വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ മേയർ തുടങ്ങിയവർ പങ്കെടുക്കും.

200 ട്രാൻസ്ജെൻഡർ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട്  ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട്  അഞ്ചു മണിക്കാണ് സമാപനസമ്മേളനം.

LEAVE A REPLY

Please enter your comment!
Please enter your name here