അങ്കമാലി: നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലി ആഘോഷം ഞായറാഴ്ച (മാര്‍ച്ച് 3ന്) അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നീതി മെഡിക്കല്‍ സ്‌കീമില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ പ്രഖ്യാപനവും, ത്രിവേണി ബ്രാന്‍ഡില്‍ വിപണിയിലിറക്കുന്ന വിവിധ ഉത്പ്പന്നങ്ങളുടെ വിപണനോദ്്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കുന്ന പരിപാടിയില്‍ 
സഹകരണ വകുപ്പ് മന്ത്രി വി.എം വാസവന്‍ അധ്യക്ഷത വഹിക്കും. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച സഹകരണ സംഘം ഭാരവാഹികളെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആദരിക്കും. കലാ കായിക പഠനരംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ മക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ റോജി എം ജോണ്‍ എം.എല്‍.എ. വിതരണം ചെയ്യും. 

നീതി സ്‌കീമില്‍ നടപ്പിലാക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ പി.നന്ദകുമാര്‍ എം.എല്‍.എ ലോഞ്ച് ചെയ്യും. മികച്ച പ്രകടനം കാഴ്ച്ചവച്ച കണ്‍സ്യൂമര്‍ഫെഡ് വെയര്‍ഹൗസ്, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിതരണം ചെയ്യും. 

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, പി.എ.സി.എസ് അസോസിയേഷന്‍ സെക്രട്ടറി പി.എം. ശശി, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, വൈസ് ചെയര്‍മാന്‍ അഡ്വ.പി.എം ഇസ്മായില്‍, മാനേജിംഗ് ഡയറക്ടര്‍ എം.സലിം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here