തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ല്‍ ഷി​ജു ഭ​വ​നി​ല്‍ സോ​മ​ന്‍ (63) ആ​ണ് മ​രി​ച്ച​ത്. ആ​ര്യ​നാ​ട് കു​ള​പ്പ​ട​യി​ലാ​ണ് സം​ഭ​വം.റ​ബ​ര്‍ ടാ​പ്പിം​ഗി​ന് പോ​യ​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം. സോ​മ​ന്‍ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ തോ​ടി​ന് കു​റു​കെ​യാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.സോ​മ​ന്‍റെ ശ​രീ​ര​ത്തി​ന് മു​ക​ളി​ലേ​ക്കും ത​ക​ര്‍​ന്ന സ്ലാ​ബ് വീ​ണു. പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ത്തി സ്ലാ​ബ് നീ​ക്കി​യ​ശേ​ഷം സോ​മ​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്കും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റാ​ണ് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here