എരുമേലി:കുടുംബശ്രീ പ്രസ്ഥാനത്തിനു കൂടുതൽ തുക അനുവദിക്കുകയും ക്ഷേമ പെൻഷനുകൾ
വർധിപ്പിക്കുകയും ചെയ്ത തോമസ് ഐസക്ക് വിജയിക്കേണ്ടത് നാടിൻ്റെ
അവശ്യമാണെന്ന് സി പി ഐ എം ൻ്റെ മുതിർന്ന നേതാവ് കെ ജെ തോമസ് പറഞ്ഞു.പത്തനംതിട്ട
പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ്
പ്രചരണാർത്ഥം എരുമേലി ടൗണിൽ നടന്ന കുടുംബ സദസ് ഉൽഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു കെ ജെ തോമസ്. കിഫ് ബി പദ്ധതി പ്രകാരം നാട്ടിലാകെ
വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ ഡോ: തോമസ് ഐസക്കിനെ നാട്ടിന് മറക്കാൻ
കഴിയില്ലെന്നും കെ ജെ തോമസ് പറഞ്ഞു. എം എ നിഷാദ്
അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എ സ്
കൃഷ്ണകുമാർ പി കെ അബ്ദുൽ കരീം,മുതിർന്ന മാധ്യമ പ്രവർത്തകൻ സി എ എം കരീം
ചക്കാലയ്ക്കൽ, അച്ചു, എം എം ബാബു, അജ്മൽ എന്നിവർ സംസാരിച്ചു.

ചിത്രവിവരണം:
പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ്
ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലി ടൗണിൽ ചേർന്ന കുടുംബ സദസ്
മുതിർന്ന സി പി ഐ എം നേതാവ് കെ ജെ തോമസ് ഉൽഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here