കൊച്ചി: കോതമംഗലത്ത് തെരുവുനായ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ഇവര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. രാവിലെ അമ്പലത്തറ ഭാഗത്താണ് നായയുടെ ആക്രമണമുണ്ടായത്.പള്ളിയില്‍ പോയി മടങ്ങിയ സ്ത്രീക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗത്തേക്ക് പോയ നായ റോഡിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.