വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ള​ത്ത് ബ​സി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന എം.​ഡി.​എം.​എ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു. നീ​ല​ഗി​രി കൊ​ന്ന​ച്ച​ൽ എ​രു​മോ​ട് ചീ​ര​ൻ വീ​ട്ടി​ൽ സ്റ്റാ​ലി​ൻ മാ​ത്യു​വി​നെ​യാ​ണ് (24) അ​റ​സ്റ്റ് ചെ​യ്ത​ത്. 12.5 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ്നീ​ത് ശ​ർ​മ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം തീ​ര​ദേ​ശ ഹൈ​വേ​യി​ൽ ത​ളി​ക്കു​ളം ഹൈ​സ്കൂ​ളി​ന​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക​വ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here