തിരുവനന്തപുരം: പോത്തന്‍കോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തന്‍കോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവര്‍ അരുണ്‍ ലോറിയില്‍ ഉണ്ടായിരുന്ന ഫയര്‍ എക്സ്റ്റിങ്ക്വിഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ലോറിയുടെ കാബിനില്‍ തീ കണ്ടതോടെ അരുണ്‍ വണ്ടി നിര്‍ത്തി ഇറങ്ങി ഓടി മാറി. കഴക്കൂട്ടത്തുനിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലോറിയുടെ കാബിന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഡീസല്‍ ടാങ്ക് കത്താത്തതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here