ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 10, 12 എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ചേന്നാട് ഷാപ്പ് പടി ഭാഗത്തുനിന്നും ആരംഭിച്ച് ദേവി ക്ഷേത്രം ജംഗ്ഷനിലേക്ക് പോകുന്ന റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും മെമ്പർ രാമമോഹൻ അനുവദിച്ച 5 ലക്ഷം രൂപയും ഉൾപ്പെടെ 15 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ഈ പ്രദേശത്തെ കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമായ റോഡ് കോൺക്രീറ്റിങ്ങോ ടാറിങ്ങോ ഇല്ലാതെ മൺറോഡ് ആയി സ്ഥിതി ചെയ്തിരുന്നതിനാൽ ഏറെ യാത്രാ ക്ലേശം അനുഭവപ്പെട്ടിരുന്നു. കൂടാതെ മഴക്കാലത്തും മറ്റും വിദ്യാർത്ഥികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ ഏറെ ദുരിതമനുഭവിച്ചിരുന്നു. റോഡിന്റെ ഏറ്റവും ദുഷ്കരമായ ഭാഗം കോൺക്രീറ്റു ചെയ്ത് ഗതാഗതയോഗ്യമാക്കിയതോടെ പ്രദേശവാസികളുടെ യാത്ര സൗകര്യം ഏറെ മെച്ചപ്പെട്ടു. റോഡിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ മോഹൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ സുശീല മോഹൻ, ബിന്ദു അശോകൻ , പൊതുപ്രവർത്തകരായ ജോഷി മൂഴിയാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ, ജോർജ് പീറ്റർ, ജാൻസി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here