തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു. ഇന്നലെ രേഖപ്പെടുത്തിയത് 11.01039 കോടി യൂണിറ്റ് വൈദ്യതി ഉപയോഗമാണ്. വൈകുന്നേരത്തെ (പീക്ക് അവർ) വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡ് ഭേദിച്ചു. 5487 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ വൈകിട്ട് വേണ്ടി വന്നത്. 

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 21 സബ് സ്റ്റേഷനുകളുടെ നിർമണം പൂർത്തിയാക്കിയതിനാലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ ഇത്രയും വൈദ്യുതി ആവശ്യകത നിറവേറ്റാൻ കഴിഞ്ഞതെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here