കോഴിക്കോട്: മാവൂരിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ വീട്ടുപകരണങ്ങളും വീട്ടിനുളളിൽ സൂക്ഷിച്ചിരുന്ന പണവും പൂർണമായി കത്തിനശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടുകാർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുളള തെങ്ങിനും തീപിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here