എരുമേലി :എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡഡന്റ് എന്നിവർക്കെതിരെ എൽ. ഡി .എഫ് നൽകിയ അവിശ്വാസ പ്രമേയം കോറം തികയാത്തതിനെ തുടർന്ന് അവതരിപ്പിക്കാനായില്ല. ഇതോടെ എൽ. ഡി. എഫിന്റെ അവിശ്വാസ പ്രമേയം പരാജയപെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി അവിശ്വാസ പ്രമേയാവതരണത്തിന് രണ്ടു ദിവസം മുൻപുതന്നെ രാജി വച്ചിരുന്നതിനാൽ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം സ്വമേധയാ അസാധു ആയിരുന്നു. വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രമേയാവതരണം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് നിശ്ചയിച്ചിരുന്നത്. യു ഡി എഫ് അംഗങ്ങൾ പ്രമേയാവതരണത്തിൽ നിന്നും വിട്ടു നിന്നതോടെയാണ് കോറം തികയാതെ വന്നത്.ഇതേ തുടർന്നാണ് അവിശ്വാസം പരാജയപ്പെട്ടത്.അവിശ്വാസം പരാജയപ്പെട്ടതോടെ വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ തുടരും .നിലവിൽ പ്രസിഡന്റ് രാജി വച്ചതോടെ വൈസ് പ്രസിഡന്റിനാണ് പ്രസിഡന്റ് ചുമതല .

LEAVE A REPLY

Please enter your comment!
Please enter your name here