കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി. ഇടുക്കിയിലെ മുന്‍ എം.പി.യായ ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് കെ.എം. ജോര്‍ജിന്റെ മകനാണ്. 1999ലും 2004ലും ഇടുക്കിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ലും 2021-ലും ഇടുക്കി നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു.ഇതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിന് കോട്ടയത്ത് കളമൊരുങ്ങി. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടനെ പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എംപി കൂടിയാണദ്ദേഹം.ഇരുമുന്നണികളും കോട്ടയത്താണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here