തിരുവനന്തപുരം : കേന്ദ്രീയ വിദ്യാലയങ്ങളിൽ 2024-25 വർഷത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ 15 വൈകിട്ട് 5 മണി വരെ രജിസ്റ്റർ ചെയ്യാം. 31.03.2024ൽ ആറ് വയസ്സ് തികഞ്ഞിട്ടുള്ളവർക്കാണ് പ്രവേശനത്തിന് അർഹത. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://kvsonlineadmission.kvs.gov.inൽ ലഭിക്കും. സംവരണ മാർഗനിർദേശങ്ങൾ https://kvsangathan.nic.inൽ വിശദമായി നൽകിയിട്ടുണ്ട്.

ക്ലാസ് രണ്ടിലും അതിന് മുകളിലെ ക്ലാസുകളിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓഫ്​ലൈനായി ഏപ്രിൽ 10 വൈകീട്ട് 4 മണി വരെ അതത് കേന്ദ്രീയ വിദ്യാലയത്തിലെ പ്രിൻസിപ്പലിന് അപേക്ഷ നൽകും. അപേക്ഷാഫോറവും പ്രവേശനസംബന്ധമായ വിവരങ്ങളും അതത് കേ​ന്ദ്രീയ വിദ്യാലയത്തിലെ വെബ്സൈറ്റിൽ ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here