തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നാലാം ബജറ്റിലും കെ.എസ്.ആര്‍.ടി.സിക്ക് ധനസഹായം അനുവദിച്ചു. 128.54 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയത്.കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4917.92 കോടി സർക്കാർ അനുവദിച്ചു.കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്. ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here