തിരുവനന്തപുരം : കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഇന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം.യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയിലൂടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.എല്ലാ ദിവസവും വൈകിട്ട് 3:00 മണി മുതൽ രാത്രി10:00 മണി വരെ ഓരോ മണിക്കൂർ ഇടവേളകളിൽ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാണ്.ഇലക്ട്രിക് ഡബിൾ ഡക്കറിൻ്റെ മുകളിലത്തെ നിലയിൽ 200 രൂപക്കും, താഴത്തെ നിലയിൽ 100 രൂപക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.www.onlineksrtcswift. com എന്ന വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.സീറ്റുകൾ ഓൺലൈനായി ബുക്കു ചെയ്യുന്നതിന് https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക.സെർച്ച് ഓപ്ഷനിൽ Starting from- CITY RIDE Going to EastFort” എന്ന് ടൈപ്പ് ചെയ്യുക. തീയതി തെരഞ്ഞെടുത്ത ശേഷം Search Buses ക്ലിക്ക് ചെയ്യുക അവിടെ തെരഞ്ഞെടുത്ത തീയതിയിലെ ഷെഡ്യൂൾ ട്രിപ്പുകൾ കാണിക്കുന്നതാണ്.നല്കിയിട്ടുള്ള ട്രിപ്പുകളിൽ (Time Slot )”Select seat” ബട്ടൺ ക്ലിക്ക് ചെയ്യുക. ആവശ്യമായ സീറ്റുകൾ തെരഞ്ഞെടുത്ത ശേഷം ” Provide Passenger details” ക്ലിക്ക് ചെയ്ത് ബുക്കിംഗ് പേജിലേക്ക് കടക്കുക (പരമാവധി 06 സീറ്റുകൾ ഒരു ബുക്കിംഗിൽ സെലക്ട് ചെയ്യാവുന്നതാണ് ) യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും പൂരിപ്പിച്ച് Proceed to payee details ക്ലിക്ക് ചെയ്ത് പെയ്മെൻ്റ് പൂർത്തീകരിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here