എരുമേലി :അടിമുടി വീണ്ടും ദുരൂഹത ;പ്ലാച്ചേരി വനവകുപ്പ് ഓഫീസ് പരിസരത്ത് കഞ്ചാവ് കണ്ടെത്തിയ സംഭവം ,ഭീഷണിപ്പെടുത്തി മൊഴി വീഡിയോ എടുത്തെന്ന് വാച്ചർ അജേഷ് ,എന്നാൽ വനിതാ ബീറ്റ് ഓഫീസർമാരുടെ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ പോലും ഫോറെസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ ഉണ്ടെന്നും ആരോപണം .സത്യത്തിൽ ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാതിരിക്കും എന്ന പ്രതിസന്ധിയിലാണ് ജനം .പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയെന്ന സ്ഫോടനത്മകമായ വാർത്ത കേരളത്തിലെ എല്ലാ വാർത്ത ചാനലുകളും പത്രങ്ങളും ഓൺലൈൻ മീഡിയകളും റിപ്പോർട്ട് ചെയ്തിരുന്നു .കേരളത്തിൽ പല അഴിമതിക്കഥകൾ വന്നിട്ടുണ്ടെങ്കിലും വനംവകുപ്പ് ജീവനക്കാർ തന്നെ ഓഫീസ് പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയെന്നത് പൊതുജനത്തിന് ഞെട്ടിക്കുന്ന അറിവായിരുന്നു .ഇപ്പോൾ ഇതാ എല്ലാം ഒരു മായാ കഥപോലെ ആയിരിക്കുന്നു .വാച്ചർ അജേഷ് തന്നെ ഭീഷണിപ്പെടുത്തി വീഡിയോ മൊഴി എടുക്കുകയായിരുന്നു എന്ന് ഒരു പ്രമുഖ ചാനലിന് വോയ്‌സ് നൽകിയിരിക്കുന്നു .മാത്രമല്ല നിലമ്പൂർ ഫോറെസ്റ്റ് സോഷ്യൽ റേഞ്ചിലേക്ക് സ്ഥലം മാറ്റപ്പെട്ട ബി ആർ ജയനെ എരുമേലി റേഞ്ചിൽ എങ്ങനെയും   നിന്ന് മാറ്റാൻ ചിലർ ,ഫോറെസ്റ്റ് ഉന്നതർ ശ്രമിച്ചെന്നും ആരോപണം ഉണ്ടായിരിക്കുന്നു .ശീതസമരം വനംവകുപ്പിൽ തുടരുകയാണ് .ഒന്നാമത് തെരഞ്ഞെടുപ്പ് കാലം ,നടപടികൾക്ക് കാലതാമസം ഉണ്ടാകുമെന്നത് ഉറപ്പ് .എല്ലാം ക്ഷമിക്കാം സ്വന്തം വകുപ്പിൽ ഓരോരുത്തർക്കും വരുന്ന പാരകൾ ആരുടെ കണ്ണിൽ പൊടിയിടാനാണ് .ഒന്നാമത്തെ ജനം മുഴുവൻ വന്യമൃഗ ആക്രമണത്തിൽ വനംവകുപ്പിനെതിരെ കലിച്ചു നിൽക്കുന്ന സമയമാണ് .പത്തുപേജുള്ള റിപ്പോർട്ടിൽ ഫോറസ്റ്റ് കൺസർവേറ്റർ (ഇൻസ്‌പെക്ഷൻ & ഇവാലുവേഷൻ )661/ 23 പ്രകാരം  എരുമേലി റേഞ്ച് ഓഫീസർ ആയിരുന്ന ബി ആർ ജയനെതിരെ നൽകിയിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ് .പക്ഷെ വനിതാ ജീവനക്കാർ ആരോപിക്കാത്ത പരാതികൾക്കുള്ള മറുപടി ഈ റിപ്പോർട്ടിൽ ഉണ്ടന്നുള്ളതാണ് ശ്രെദ്ധിക്കേണ്ടത് .എങ്ങനെയെങ്കിലും ജയനെ എരുമേലി റേഞ്ചിൽ നിന്നും പറപ്പിക്കുക എന്നതായിരുന്നു തൽപരകക്ഷികളുടെ ആലോചന ,എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതുണ്ട് .അല്ലേലും വനം വകുപ്പല്ലെ പണ്ട് പലതും നടക്കുമായിരുന്നു …..കാട്ടുതടിയും ,കട്ട് മാംസവും കാട്ടു കൊള്ളയും ചിലരുടെ കുത്തകയായിരുന്നു …എന്നാൽ ഇന്ന് സ്ഥിതി മാറിയെന്ന് അറിയേണ്ടവർ അറിയേണ്ടിയിരിക്കുന്നു .ജനം പുറകെയുണ്ട് …ഒപ്പം മാധ്യമങ്ങളും സോഷ്യൽ മീഡിയയും ….ആർക്കും ആരെയും നീണ്ട കാലത്തേക്ക് കളിപ്പിക്കാൻ കഴിയില്ല …കുറച്ചു കാലമൊക്കെ പറ്റിക്കാം …അതുകൊണ്ട് ജാഗ്രതൈ …പുറകെയുണ്ട് ഞങ്ങൾ ………..ജനം .ഇത്രമാത്രം ….

LEAVE A REPLY

Please enter your comment!
Please enter your name here