പാലക്കാട്: ഞായറാഴ്ചയാണ് സംഭവം. ആസാം സ്വദേശിനിയാണ് കുഞ്ഞിനെ ലോട്ടറി വില്പനക്കാരിയെ ഏൽപ്പിച്ചശേഷം പോയത്.ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഉറങ്ങിയ തക്കംനോക്കിയാണ് സ്ത്രീ കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങിയത്. ലോട്ടറി വില്പനക്കാരി വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. ശിശുസംരക്ഷണ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി.