കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തീയറ്റർ, പ്രസവ വാർഡ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് 12.30 ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയും ,ദേശീയ ആരോഗ്യ ദൗത്യം ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയും ചെലവഴിച്ചാണ് വായുവിലൂടെ പകരുന്ന അണുബാധകൾ പൂർണമായും ഒഴിവാക്കുന്ന രീതിയിൽ മൂന്ന് ലാമിനാർ ഓപ്പറേഷൻ തിയേറ്റർ കോംപ്‌ളക്‌സും,അതിനോട് ഒപ്പം ഐ.സി.യു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, സി.എസ്.ഡി.എസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നത്. പ്രസവ വാർഡിൽ 15 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു മാസം ശരാശരി 85-90 പ്രസവങ്ങളാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടക്കുന്നത്.മാതൃ -ശിശു സൗഹൃദ ആശുപത്രിക്കായുള്ള അംഗീകാരം ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്. കൂടാതെ ഒരു കോടി രൂപയുടെ ഐസൊലേഷൻ വാർഡ്, ഒരു കോടി രൂപയുടെ മോർച്ചറി ബ്ലോക്ക് എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഡി.എം.ഒ ഇൻചാർജ് ഡോ.പി .എൻ വിദ്യാധരൻ റിപ്പോർട്ട് അവതരിപ്പിക്കും. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ പദ്ധതി വിശദീകരണം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം ജോൺ, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, വർഗ്ഗീസ് ജോസഫ്, ശ്രീകല ഹരി, ശ്രീജിത്ത് വെള്ളാവൂർ, ഒ.ടി സൗമ്യമോൾ , പഞ്ചായത്തംഗം ആന്റണി മാർട്ടിൻ ജോസഫ്, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ എ.ആർ ഭാഗ്യശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ. നിഷാ കെ.മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ സുജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here