എരുമേലി: കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയപള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി. മേയ് ആറിന് തിരുനാൾ ആഘോഷങ്ങൾ സമാപിക്കും. മൂന്നിന് മാർത്തമറിയം സമാജം വാർഷികവും ധ്യാനവും. അഞ്ചിന് രാവിലെ വിശുദ്ധ കുർബാന, സെമിത്തേരിയിൽ പിതൃസ്മൃതി. വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം. തുടർന്ന് ഫാ. യൂഹാനോൻ ജോൺ നൽകുന്ന വചന സന്ദേശം. 7.30 ന് തിരുനാൾ പ്രദക്ഷിണം.സമാപന ദിവസമായ ആറിന് രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. തുടർന്ന് മുൻ വികാരി ഫാ. പി.എ. തോമസ് കോർ എപ്പിസ്കോപ്പയെ ആദരിക്കും. 12ന് സഹദയുടെ നാമത്തിലുള്ള വെച്ചൂട്ടോടു കൂടി ചടങ്ങുകൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. സാമുവേൽ, ട്രസ്റ്റി കുര്യൻ പോൾ, സെക്രട്ടറി റോബിൻ സി. വർഗീസ്, കൺവീനർ സി.പി. മാത്തൻ എന്നിവർ അറിയിച്ചു.