കു​ന്നം​കു​ളം: അ​ഞ്ഞൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ർ​ത്താ​റ്റ് മു​ണ്ട​ന്ത​റ വീ​ട്ടി​ൽ സ​തീ​ഷി​നെ​യാ​ണ് (29) തൃ​ശൂ​ർ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​റി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. സം​ഭ​വ സ​മ​യം കാ​റി​നൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ്ര​തി ഷൈ​ജു ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു. കാ​റും ഓ​ടി​പ്പോ​യ പ്ര​തി ഷൈ​ജു ഉ​പേ​ക്ഷി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here