ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയും ചാറ്റ് ജിപിടിയുടെ സ്രഷ്ടാവുമായ ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ആദ്യമായാണ് വണ്‍പ്ലസ് ഇന്തയില്‍ ഒരാളെ നിയമിക്കുന്നത്. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്‌സ്, പാര്‍ട്നര്‍ഷിപ്പ് മേധാവിയായാണ് പ്രഗ്യ മിശ്രയെ നിയമിച്ചിരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാവും പ്രഗ്യയുടെ ചുമതല.2018 ലെ വാട്‌സാപ്പിലെ വ്യാജ വാര്‍ത്തയ്‌ക്കെതിരായ ബോധവല്‍കരണത്തിന് നേതൃത്വം നല്‍കിയത് പ്രഗ്യയാണ്. 2012 ല്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ കരസ്ഥമാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ പ്രഗ്യ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമ നേടി.

മുമ്പ് ട്രൂകോളറിന്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടറായിരുന്നു പ്രഗ്യ. ഇക്കാലയളവില്‍ വിവിധ മന്ത്രാലയങ്ങള്‍, നിക്ഷേപകര്‍, മാധ്യമപങ്കാളികള്‍ എന്നിവരുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രഗ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ട്രൂകോളറിന് മുമ്പ് മെറ്റ പ്ലാറ്റ്‌ഫോംസില്‍ മൂന്ന് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. വാട്‌സാപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായിരുന്നു പ്രഗ്യ.

LEAVE A REPLY

Please enter your comment!
Please enter your name here