കോട്ടയം∙ എൻഡിഎയിൽ ബിഡിജെഎസ് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്തുവച്ച് നടക്കും. കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ.എസ്.ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയും സ്ഥാനാർഥികളാകും. ഇടുക്കി സീറ്റിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയിൽ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതിനുശേഷമാണ് ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here