തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനുളള അടിയന്തരപ്രമേയത്തിനുളള നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിഷേധം. അടിയന്തരപ്രമേയത്തിന് ചട്ടപ്രകാരം അനുമതി നൽകാൻ സാദ്ധ്യമല്ലെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലെത്തി ബാനർ ഉയർത്തി പ്രതിഷേധിച്ചു. പിന്നാലെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങുകയായിരുന്നു.

നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. റൂള്‍ 53 പ്രകാരം അടിയന്തരപ്രമേയത്തിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്ന് സ്പീക്കർ വ്യക്തമാക്കി അടിയന്തരപ്രമേയം തള്ളുകയായിരുന്നു.മുഖ്യമന്ത്രിക്ക് നേരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്നും അതിനാൽ അദ്ദേഹം ഈ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here