എരുമേലി : എരുമേലിയില്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ന്റിനും – എരുമേലി മിനി സിവില്‍ സ്റ്റേഷനും മുന്‍ തൂക്കം നല്‍കി എരുമേലി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് ഇന്ന് അവതരിപ്പിച്ചു.എരുമേലിപഞ്ചായത്ത്  470062387 രൂപ വരവും, 464065500 രൂപ ചിലവും, 5996887 രൂപ മിച്ചം വരുന്നതാണ്   ബഡ്ജറ്റ്.2024- 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ ജെ ബിനോയ് ആണ് ബഡ്‌ജറ്റ്‌  അവതരിപ്പിച്ചത് .  വോളിബോള്‍ കോര്‍ട്ട് – അറവ് ശാല , റോഡുകള്‍, കൃഷി, അടക്കം വിവിധ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളുടെ ഓഫീസ് നവീകരണം, വൃദ്ധസദനം, പൊതു ശ്മശാനം, പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം, വിദ്യാഭ്യാസം തുടങ്ങി വിവിധമേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കിയിട്ടുണ്ട് .കഴിഞ്ഞ വര്‍ഷം ലൈഫ് മിഷന്‍ പദ്ധതിയില്‍  100% പദ്ധതി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ കൂടുതല്‍ വീടുകള്‍ 465 എണ്ണം അനുവദിച്ചതില്‍ 222 വീടുകള്‍ പൂര്‍ത്തികരിച്ചതായും 65 വീടുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2024- 25 ല്‍ 470062387 രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത് .വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ ഷെല്‍ട്ടര്‍, കണമല കടവ് പുനരുദ്ധാരണം, ഫാ. മാത്യു വടക്കേമുറി സ്മാരക കമ്മ്യൂണിറ്റി ഹാള്‍ , എയ്ഞ്ചല്‍ വാലി പാണനരുവി ടുറിസം, മുക്കൂട്ടുതറ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരണം എന്നിവക്കും  ബഡ്‌ജറ്റ്‌ തുക വകയിരുത്തിയിട്ടുണ്ട് . ബഡ്ജറ്റ് സംബന്ധിച്ച് വിശദമായ ചര്‍ച്ച 12 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്തില്‍ നടക്കും.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,വികസനകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജിന്‍സി , ക്ഷേമ കാര്യ സ്റ്റാന്‍സ്റ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലിസി സജി, പഞ്ചായത്ത് സെക്രട്ടറി മണിയപ്പന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് മറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here