എം.ഇ .എസ് യൂത്ത് വിംഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം,ഭക്ഷ്യ കിറ്റ് വിതരണം നടത്തി. യൂത്ത് വിങ്‌ ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം നിർവഹിച്ചു.എം ഇ എസ് യൂത്ത് വിംഗ് ഇനിയും മാതൃകപരമായ കാര്യങ്ങൾ ചെയ്ത് സമൂഹത്തിൽ ഉന്നതിയിൽ എത്തട്ടെയെന്ന് ജില്ലാ പ്രസിഡന്റ്‌ എഞ്ചിനീയർ എം എം ഹനീഫ് പറഞ്ഞു.താലൂക്ക് പ്രസിഡന്റ് സീ. യു അബ്ദുൽ കരീമിൽ നിന്നും യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി റിഫാദ് സലാം പാറക്കൽ ആദ്യ ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങി. കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, ചാത്തന്നൂർ എന്ജിനീറിങ് കോളേജ് ചെയർമാൻ നജീബ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ,ബ്ലോക്ക് മെമ്പർ മാഗി ജോസഫ്, മെമ്പർമാരായ സുബി സണ്ണി,നാസർ പനച്ചി, ഷാനവാസ് തുടങ്ങിയവർ പെരുന്നാൾ ആശംസകൾ നൽകി. പി.പി മമ്മൂട്ടി നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here