കോട്ടയം:*ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്**പുറപ്പെടുവിച്ച സമയം 01.00 PM 28.04.2024**2024 ഏപ്രിൽ 28 മുതൽ മെയ് 02* വരെ *പാലക്കാട്* ജില്ലയിൽ ഉയർന്ന താപനില *41°C* വരെയും, *കൊല്ലം, തൃശൂർ* ജില്ലകളിൽ ഉയർന്ന താപനില *40°C* വരെയും, *പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ* ജില്ലകളിൽ ഉയർന്ന താപനില *38°C* വരെയും, *ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസറഗോഡ്* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും, *തിരുവനന്തപുരം* ജില്ലയിൽ ഉയർന്ന താപനില *36°C* വരെയും *(സാധാരണയെക്കാൾ 3 – 5°C കൂടുതൽ)* ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ *2024 ഏപ്രിൽ 28 മുതൽ മെയ് 02 വരെ* ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.*കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 28, 29 തീയതികളിൽ ഉഷ്‌ണതരംഗ സാധ്യത.*

LEAVE A REPLY

Please enter your comment!
Please enter your name here