കോട്ടയം: കളക്ടറേറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ഉപഭോക്തൃ തർക്കപരിഹാരകമ്മിഷന്റെ ഓഫീസ് ഇനി മുതൽ വടവാതൂർ സെമിനാരിക്കുന്നിലുള്ള സ്വന്തം കെട്ടിടത്തിൽ. മാർച്ച് 18 മുതലാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുക. കത്തിടപാടുകളും പരാതികളും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ, സെമിനാരിക്കുന്ന്, വടവാതൂർ പി.ഒ., കോട്ടയം-686010 എന്ന വിലാസത്തിൽ നൽകണമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here