കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിനായി ഇപിഎഫിലെ മിനിമം വേതന പരിധി 15,000 രൂപയില്‍നിന്ന് 21,000 രൂപയായി ഉയര്‍ത്തിയേക്കും. ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍(ഇഎസ്‌ഐസി) 2017ല്‍ മിനിമം പരിധി 21,000 രൂപയായി ഉയര്‍ത്തിയിരുന്നു.

2014ലിലാണ് മിനിമം വേതന പരിധി 6,500 രൂപയില്‍നിന്ന് 15,000 രൂപയായി ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിവിലെ മിനിമം വേതന പരിധി 18,000 രൂപയാണ്. പല സംസ്ഥാനങ്ങളിലും മിനിമം വേതനം 22,000-25,000 രൂപക്കുമിടയിലാണ്. അതുകൊണ്ടുതന്നെ നിരവധി കരാര്‍ തൊഴിലാളികള്‍ക്ക് ഇപിഎഫിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഒക്ടോബറില്‍ നടന്ന ട്രസ്റ്റീസിന്റെ യോഗത്തില്‍ മിനിമം പരിധി 25,000 രൂപയാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു.

വിലക്കയറ്റം പരിഗണിച്ച് മിനിമം പെന്‍ഷന്‍ തുക 1000 രൂപയില്‍നിന്ന് 3,000ആക്കുന്നതിനെക്കുറിച്ചും ഇപിഎഫ്ഒ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പുള്ളതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here