ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം.ഇന്ന് രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്. ഇയാളെ കഴിഞ്ഞ നാല് ദിവസമായി കാണ്മാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

.

LEAVE A REPLY

Please enter your comment!
Please enter your name here