ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ആലപ്പുഴ യൂണിറ്റിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് തുടക്കമായി. ആലപ്പുഴ – കമ്പം, ആലപ്പുഴ – തേനി എന്നീ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി. ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നിർവ്വഹിച്ചു. എ.ടി.ഒ. എ. അജിത്ത്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

രാവിലെ ആറു മണിക്ക് ആലപ്പുഴയിൽ നിന്ന് തുടങ്ങി മുഹമ്മ, തണ്ണീർമുക്കം, ബണ്ട് റോഡ്, കല്ലറ, കോട്ടയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത്, കാഞ്ചിയാർ, കട്ടപ്പന, പുലിയൻമല, കുഴിത്തൊളു, കമ്പംമെട്ട് വഴിയാണ് സർവ്വീസ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരികെ പുറപ്പെടുന്ന ബസ് കമ്പംമെട്ട്, പുലിയൻമല, കട്ടപ്പന, ചെറുതോണി, പൈനാവ്, കുളമാവ്, മൂലമറ്റം, മുട്ടം, തൊടുപുഴ, വാഴക്കുളം, മുവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം, തോപ്പുംപടി, ചേർത്തല, കഞ്ഞിക്കുഴി വഴിയാണ് സർവീസ് നടത്തുന്നത്.

ഉച്ചയ്ക്ക് 1:30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ – തേനി ബസ് തോപ്പുംപടി, എറണാകുളം, വൈറ്റില, തൃപ്പൂണിത്തുറ, കോലഞ്ചേരി,  മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മുട്ടം, മൂലമറ്റം, കുളമാവ്, പൈനാവ്, ചെറുതോണി, ഇടുക്കി, കട്ടപ്പന, പുലിയൻമല, കമ്പംമെട്ട്, കമ്പം വഴിയാണ് സർവ്വീസ് നടത്തുന്നത്. രാവിലെ അഞ്ച് മണിക്ക് തിരികെ പുറപ്പെട്ട് കമ്പം, കമ്പംമെട്ട്, പുലിയൻമല, കട്ടപ്പന, കാഞ്ചിയാർ, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കോട്ടയം, കല്ലറ, ബണ്ട് റോഡ്, തണ്ണീർമുക്കം, മുഹമ്മ വഴി തിരിച്ചെത്തും. വിവരങ്ങൾക്ക് : 04772252501.

LEAVE A REPLY

Please enter your comment!
Please enter your name here