സർക്കാരിന്റെ പുതിയ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് – എക്സ്റ്റെൻഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്ക്കായുള്ള കരട് നയം (ഇംഗ്ലീഷിലും മലയാളത്തിലും) https://avgcpolicy.startupmission.in/ എന്ന വെബ്പേജിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള സൗകര്യവും വെബ്പേജിൽ ലഭ്യമാണ്. ഇതിന് പുറമെ വിവരസാങ്കേതിക വിദ്യാ നയത്തിന്റെ കരട് രേഖയുടെ മലയാളം പരിഭാഷയും https://itpolicy.startupmission.in/ എന്ന വെബ്പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് നയങ്ങളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 31 വരെ സമർപ്പിക്കാം. ഇലക്ട്രോണിക്സും വിവരസാങ്കേതിക വിദ്യയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വെബ് പേജിലേക്കുള്ള ലിങ്ക് ലഭ്യമാണ്. ലഭ്യമാകുന്ന നിർദ്ദേശങ്ങൾ സർക്കാർ തലത്തിൽ പരിശോധിച്ച ശേഷം സ്വീകാര്യമായവ പുതിയ നയങ്ങളുടെ അന്തിമരൂപത്തിൽ ഉൾപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here