ചെങ്കല്‍: എയ്ഞ്ചല്‍സ് വില്ലേജ് ദിനാഘോഷവും ആശാനിലയം സ്പെഷല്‍ സ്കൂള്‍ 45ാം വാര്‍ഷികവും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ അധ്യക്ഷതയില്‍ മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി സ്കൂള്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള വെര്‍ജ് ടാബിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.യോഗത്തില്‍ സെന്റ് മേരീസ് റബേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ജേക്കബ് ഇടയ്ക്കാട്ടിനെ ആദരിച്ചു. എക്സപ്ഷണല്‍ ലേണിംഗ് റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ ഫ്രാന്‍സിസ് സേവ്യര്‍, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, പേരന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എം. ജോര്‍ജ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് എ.ടി. ത്രേസ്യക്കുട്ടി, വാര്‍ഡ് മെംബര്‍ ജിജി നടുവത്താനി, എയ്ഡ് വൈസ് ചെയര്‍പേഴ്സണ്‍ സുശീല കുര്യാച്ചന്, തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് തെക്കേവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ റിപ്പോര്‍ട്ടും പിടിഎ പ്രസിഡന്റ് ടോമി ജോസ് നന്ദിയും പറഞ്ഞു.